ചേർത്തല:തെങ്ങിൽനിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെത്തു തൊഴിലാളി മരിച്ചു.ചേർത്തല തെക്ക് പഞ്ചായത്ത് മായിത്തറ പാലോടത്തുവെളി പി.കെ.സതീശൻ(59)ആണ് മരിച്ചത്.സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ അംഗവുമായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:ഓമന.മക്കൾ:സജിത്ത്,സ്മിത.മരുമക്കൾ:ബിസ്മി,സുരേഷ്.