ചേർത്തല:നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസഹായം അനുവദിക്കുന്നതിനായി ലോകബാങ്ക് പ്രതിനിധികളുമായി നഗരസഭ അധികൃതർ പ്രാരംഭ ചർച്ച നടത്തി.ലോക ബാങ്ക് പ്രതിനിധി ശ്രീലങ്കൻ സ്വദേശിനി ഇനാക്കോ,കേരള ലോക്കൽ ഗവ. സർവീസ് ഡെലിവറി പ്രോജക്ട് ഫിനാൻസ് മാനേജർ അജി ദിവാകർ എന്നിവരാണ് ചെയർമാൻ പി.ഉണ്ണികൃഷ്ണനുമായി ആദ്യവട്ട ചർച്ച നടത്തിയത്. മാലിന്യ സംസ്‌കരണം,ആശുപത്രി വികസനം,മാർക്കറ്റ് നവീകരണം,പൊതുസ്മശാനം എന്നീ പദ്ധതികൾക്കാണ് സാമ്പത്തിക സഹായത്തിന് ലോകബാങ്ക് മുൻതൂക്കം നൽകുന്നത്.വൈസ് ചെയർപേഴ്‌സൺ ശ്രീലേഖ നായർ,ബി.ഭാസി,വി.ടി.ജോസഫ്,സി.ഡി.ശങ്കർ,സെക്രട്ടറി വി.എം.ലാലിച്ചൻ,ഹാരീഷ്,ഷാജിദാകൃഷ്ണൻ,ബിജു രാജ്,പ്രശാന്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.