അമ്പലപ്പുഴ: പുന്നപ്ര തെക്കുഗ്രാമ പഞ്ചായത്തിലെ കൊയ്ത്തുത്സവം ആക്ടിംഗ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. ഉണ്ടക്കാട്, തെക്കേ പൂന്തിരംപാടശേഖര കമ്മറ്റിയുടെ കീഴിലുള്ള 442 ഏക്കർ പാടത്താണ് ഇന്നലെ വിളവെടുപ്പ് നടത്തിയത്. കൃഷി ഓഫീസർ എ. ഷിജിന, പഞ്ചായത്ത് സെക്രട്ടറി എസ്.വിജി, എൻ.എസ് താഹിർ, പി.ജി.സൈറസ് തുടങ്ങിയവർ പങ്കെടുത്തു.