tv-r

അരുർ: കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ അഞ്ചംഗസംഘം പൊലീസ് പിടിയിലായി.അരൂർ സ്വദേശികളായ കായിപ്പുറത്ത് ആകാശ് (18), കളത്തിത്തറ സൂര്യനാഥ് (19), ഇടമനത്തറ ഹരിചന്ദ് (19), മറ്റത്തിൽ നികർത്തിൽ വിമൽരാജ് (19), ചന്തിരൂർ വട്ടപ്പറമ്പിൽ സുനിൽ (19) എന്നിവരെയാണ് അരൂർ എസ്.ഐ.കെ.എൻ.മനോജും സംഘവും അരൂർ ആലങ്ങാട് റെയിൽവേ ഗേറ്റിന് സമീപത്തു നിന്നും ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും കഞ്ചാവ് ബീഡികളും കണ്ടെടുത്തു. കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.