crime

ചേർത്തല: പള്ളിപ്പുറത്ത് പെട്രോൾ ബോംബെറിഞ്ഞ് ഭീതിപരത്തി വീടാക്രമിച്ച കേസിൽ ഒളിവിലായിരുന്നയാൾ പിടിയിൽ. വൈക്കം ഉദയാനാപുരം പഞ്ചായത്ത് 13-ാം വാർഡിൽ പടിഞ്ഞാറേ സരസ്വതിമഠത്തിൽ സുനിലാലിനെയാണ്(32)സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.കേസിലെ 16-ാം പ്രതിയായ ഇയാൾ. പൂച്ചാക്കൽ, ചേർത്തല, വൈക്കം എന്നിവിടങ്ങളിലായി എട്ടോളം കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 10ന് രാത്രിയാണ് പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിൽ പടിഞ്ഞാറേമംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.വീടിന്റെ ജനൽ ചില്ലകൾ അടിച്ചു തകർത്ത സംഘം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ സുനിലാലിനെ റിമാൻഡ് ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്.