yathra

ചേർത്തല:ഗവ.സർവന്റ്സ് ബാങ്കിൽ നിന്ന് വിരമിക്കുന്ന സെക്രട്ടറി കെ.എസ്.സെന്നിന് ബാങ്കിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എസ്.ധനപാൽ അദ്ധ്യക്ഷത വഹിച്ചു.അഡ്വ.എ.എം.ആരിഫ് എം.എൽ.എ ഉപഹാര സമർപ്പണം നടത്തി.എൻ.ആർ.ബാബുരാജ്,കെ.രാജപ്പൻനായർ,പി.ഷാജിമോഹൻ,പി.ഡി.പ്രസാദ്,കെ.ആർ.സിബു,കെ.വി.സന്തോഷ് കുമാർ,ഡി.ബാബു,കെ.ദീപു,പി.എം.പ്രവീൺ എന്നിവർ സംസാരിച്ചു.കെ.എസ്.സെൻ മറുപടി പ്രസംഗം നടത്തി.ഭരണസമിതി അംഗം എം.അരുൺ സ്വാഗതവും അസി.സെക്രട്ടറി സി.സന്ധ്യ നന്ദിയും പറഞ്ഞു.