congr

ചാരുംമൂട്: താമരക്കുളം തെങ്ങിനാൽ പാടശേഖരത്തെ നിലംനികത്തലിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. നികത്തിയ സ്ഥലത്ത് കൊടികുത്തി നടന്ന പ്രതിഷേധം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ബി.ഹരികുമാർ ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് റ്റി.ആർ.ബിന്ദു, നേതാക്കളായ എം.ഇ.ജോൺ, പി.രഘു, ജലീല ഹബീബ്, എൻ.ശിവൻപിള്ള, മുഹമ്മദ് ഹനീഫ, വിജയൻ പിള്ള, ഗോപാലകൃഷ്ണപിള്ള, സുനിത തുടങ്ങിയവർ പങ്കെടുത്തു.