ചാരുംമൂട്: വീട്ടിലെ കിടപ്പുമുറിയിൽ ഒമ്പതാംക്ളാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാലമേൽ പയ്യനല്ലൂർ പുന്തല തുണ്ടിൽ രജിദേവിയുടെ മകൾ കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി നിഖ ആർ.കൃഷ്ണയാണ് (നിമിഷ-14) മരിച്ചത്.
ആലപ്പുഴയിലെ സ്ഥാപനത്തിൽ ജീവനക്കാരിയായ അമ്മ ഇന്നലെ രാവിലെ 6ന് വീട്ടിൽ നിന്നിറങ്ങിയ ശേഷമായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അമ്മയും മകളും തമ്മിൽ മൊബൈൽ ഫോൺ സംബന്ധിച്ച് വഴക്കുണ്ടാവുകയും നിഖയുടെ കൈയിൽ നിന്ന് ഫോൺ അമ്മ വാങ്ങുകയും ചെയ്തിരുന്നു. ജോലിസ്ഥലത്തെത്തിയ രജിദേവി അയൽവാസിയെ വിളിച്ച് മകളെപ്പറ്റി അന്വേഷിച്ചപ്പോഴാണ് നിഖയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. നൂറനാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് മാറ്റി.