ambalapuzha-news

അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ സുധർമ്മ തിരഞ്ഞെടുക്കപ്പെട്ടു.

എൽ.ഡി.എഫിലെ ധാരണ പ്രകാരം സി.പി.ഐയിലെ എം.ഷീജ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പു നടന്നത്.17 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ബി.ജെ.പി 2, എസ്.ഡി.പി.ഐ 1, സ്വതന്ത്രൻ 1, എൽ.ഡി.എഫ് 7, യു.ഡി.എഫ് 6 എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്ര സ്ഥാനാർത്ഥിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഉണ്ണിക്കൃഷ്ണൻ എൽ.ഡി.എഫിന് വോട്ടു ചെയ്തതോടെ സുധർമ്മയ്ക്ക് എട്ട് വോട്ട് ലഭിച്ചു. യു.ഡി.എഫിലെ കൃഷ്ണപ്രിയയക്ക് ആറ് വോട്ടേ കിട്ടിയുള്ളൂ.പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിലെ അംഗമാണ് സുധർമ്മ .