crime

ചേർത്തല :ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതി പിടിയിലായി. വയലാർ പഞ്ചായത്ത് പത്താം വാർഡിൽ കളവംകോടം മൂന്നുതെങ്ങുംതറ പ്രഭാഷിനെയാണ് (34) കൊച്ചിയിൽ നിന്ന് ചേർത്തല സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

വയലാർ പഞ്ചായത്ത് 14-ാം വാർഡ് മുക്കണ്ണൻ കവല കീഴേത്ത് വീട്ടിൽ സനോജ്(37),മൂന്നാം വാർഡ് നാഗംകുളങ്ങര ചാലുവേലിത്തറ വീട്ടിൽ കമലാസനൻ(57)എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ വർഷം മാർച്ച് 22 ന് രാത്രി പതിനൊന്നോടെ വയലാർ വരേകാട് കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുന്നതിനിടെ ബൈക്ക് തടഞ്ഞ് നിറുത്തിയായിരുന്നു സനോജിനേയും കമലാസനനെയും ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിൽ ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു.പ്രഭാഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.