congress

ചേർത്തല:കോൺഗ്രസ് നേതാവ് ദേവകീകൃഷ്ണന്റെ 36ാം ചരമ വാർഷികദിനം കോൺഗ്രസിന്റെയും ചരമദിനാചരണകമ്മി​റ്റിയുടെയും നേതൃത്വത്തിൽ ആചരിച്ചു.അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു.വയലാർ രവിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ചരമ ദിനാചരണകമ്മി​റ്റി ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി.കെ.പി.സി.സി നിർവാഹക സമിതിയംഗങ്ങളായ സി.കെ.ഷാജിമോഹൻ,എസ്.ശരത്,മഹിളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു,ഡി.സി.സി ഭാരവാഹികളായ ആർ.ശശിധരൻ,സി.ഡി.ശങ്കർ,മധുവാവക്കാട്,മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ,ജോണിതച്ചാറ,ജയലക്ഷ്മി അനിൽകുമാർ,ശ്രീലേഖ നായർ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ ദേവകീകൃഷ്ണ ഭവനിലെ സ്മൃതി മണ്ഡപത്തിൽ മക്കളായ വയലാർരവി എം.പിയുടെയും എം.കെ.ജിനദേവിന്റെയും നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.കെ.പി.സി.സി ജനറൽസെക്രട്ടറി അജയ് തറയിൽ,അനിൽബോസ്,വി.എൻ.അജയൻ,എൻ.പി.വിമൽ,ടി.എസ് ബാഹുലേയൻ,സി.ആർ.സന്തോഷ്,ഐസക്ക്മാടവന,ധനേഷ്‌കൊല്ലപ്പള്ളി എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.