crime

ചേർത്തല: പള്ളിപ്പുറത്ത് പെട്രോൾ ബോംബെറിഞ്ഞ് ഭീതിപരത്തി വീടാക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി പിടിയിലായി. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.ആകെ 20 പ്രതികളാണുള്ളത്.

പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാർഡിൽ ആഞ്ഞിലിക്കാട്ടുവെളി രാഹുൽ (കീരി-23), മൂലംകുഴിവെളി അനന്തകൃഷ്ണൻ (അനന്തു-18) എന്നിവരെയാണ് സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.ആറാം പ്രതിയായ രാഹുലിനെ കൊല്ലപ്പള്ളിയിൽ നിന്നും 18ാം പ്രതിയായ അനന്തകൃഷ്ണനെ പള്ളിച്ചന്തയിൽ നിന്നുമാണ് പിടികൂടിയത്.കഴിഞ്ഞ 10ന് രാത്രിയാണ് പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡിൽ പടിഞ്ഞാറേമംഗലത്ത് മുകുന്ദകുമാറിന്റെ വീടിന് നേരെ മാരക ആയുധങ്ങളുമായി എത്തിയ സംഘം പെട്രോൾ ബോംബെറിഞ്ഞ് ആക്രമണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.