leaders-comment
Leader's comment

ബഡ്ജറ്റ് പുതിയ ഇന്ത്യയ്ക്കുള്ളത്. 40 കോടിയോളം വരുന്ന അസംഘടിത തൊഴിലാളികൾക്ക് മുൻകാല സർക്കാരിൽ നിന്ന് ഒരു സഹായവും കിട്ടിയിട്ടില്ല. പുതിയ പെൻഷൻ പദ്ധതിയിലൂടെ അവർക്ക് മാസപെൻഷൻ ഉറപ്പാക്കി. ഇന്ത്യയെ വികസനവഴിയിൽ നയിക്കുന്ന ബഡ്ജറ്റിന്റെ ട്രെയിലർ മാത്രമാണിത്.

-പ്രധാനമന്ത്രി നരേന്ദ്രമോദി

കഴിവില്ലായ്മയും ധിക്കാരവും നിറഞ്ഞ അ‌ഞ്ചുവർഷത്തെ ഭരണം കർഷകരുടെ ജീവിതം തകർത്തു. ദിവസം 17 രൂപ നൽകി അവരെ അപമാനിക്കുകയാണ്. രണ്ടുമാസത്തിനകം മോജിക്കെതിരെ മിന്നലാക്രമണമുണ്ടാകും. -രാഹുൽഗാന്ധി

എൻ.ഡി.എ ഭരണം അവസാനിക്കാൻ പോകുകയാണ്. ഈ ബഡ്ജറ്റിന് ഒരു മൂല്യവുമില്ല. ആരാണ് ഇത് നടപ്പാക്കുക? തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇത് നടപ്പാക്കാനാവില്ല. കഴിഞ്ഞ നാലുവർഷവും കർഷകർക്കായി ഒരു പദ്ധതിയും നടപ്പാക്കാത്തത് എന്തുകൊണ്ട്?

- പശ്ചിമബംഗാൾ മുഖ്യമന്ത്രി

മമത ബാനർജി


മോദിസർക്കാരിന്റെ അവസാനത്തെ പൊള്ളയായ വാഗ്ദാനം. ഡൽഹിയെ നിരാശപ്പെടുത്തുന്ന ബഡ്ജറ്റ്: ഡൽഹി മുഖ്യമന്ത്രി

-അരവിന്ദ് കേജ്‌രിവാൾ

കർഷകരുടെയും തൊഴിലാളികളുടെയും മദ്ധ്യവർഗത്തിന്റെയും പ്രതീക്ഷ കാത്ത ബഡ്ജറ്റ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ലോണെടുക്കാത്ത കർഷകർക്കും ഗുണം ലഭിക്കുന്ന പദ്ധതിയാണ്. ആദായനികുതി ഇളവ് ചരിത്രപരമാണ്

- ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ

തിരഞ്ഞെടുപ്പ് ബഡ്ജറ്റ്. കർഷകർക്കും മദ്ധ്യവർഗത്തിനും ആനുകൂല്യം പ്രഖ്യാപിച്ചത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ

-മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. എല്ലാം തിര‌ഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം. വോട്ടർമാർക്ക് കൈക്കൂലി നൽകിയിരിക്കുകയാണ്

-കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ

ഇത് ബഡ്ജറ്റല്ല. പ്രതിപക്ഷത്തിന് നേരെയുള്ള സർജിക്കൽ സ്ട്രൈക്ക്. ഇത് ബാലറ്റിലൂടെ ഞങ്ങളുടെ ശത്രുക്കൾക്ക് മറുപടി നൽകാനുള്ളതാണ്

-കേന്ദ്രമന്ത്രി രാംവിലാസ് പാസ്‌വാൻ


വോട്ട് ഓൺ അക്കൗണ്ട് അല്ല, ഇത് അക്കൗണ്ട് ഫോർ വോട്ടാണ്. 45 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ രാജ്യം നേരിടുമ്പോഴെങ്ങനെ രാജ്യം വളരും?

-മുൻ ധനമന്ത്രി പി.ചിദംബരം