ന്യൂഡൽഹി: ഇടക്കാല ബഡ്‌ജറ്റിൽ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതമായി കേരളത്തിന് 21,115.14 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ ഇത് 19,703.01 കോടി രൂപയായിരുന്നു. 1412.13 കോടിരൂപയുടെ വർദ്ധനയുണ്ട്. അതേസമയം ഹരിയാനയ്‌ക്ക് എയിംസ് അനുവദിച്ചപ്പോൾ കേരളത്തിന്റെ ആവശ്യം പരിഗണിച്ചില്ല.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള വിഹിതം
ഐ.എസ്.ആർ.ഒ തിരുവനന്തപുരം: 367 കോടി
വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി : 80കോടി
കൊച്ചിൻ പോർട്ട് ട്രസ്റ്റ് : 46.7 കോടി
കൊച്ചിൻ കപ്പൽ ശാല : 660 കോടി
സ്‌പൈസസ് ബോർഡ്: 100കോടി
ടീ ബോർഡ്: 150 കോടി
കോഫീ ബോർഡ്: 200
സമുദ്രോൽപ്പന്ന കയറ്റുമതി കേന്ദ്രം: 90കോടി