yechuri

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പൊള്ളയായ വാഗ്ദാനം മാത്രമാണ് ഇടക്കാല ബഡ്ജറ്റെ്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 2014ൽ മോദിസർക്കാർ അധികാരത്തിലെത്തിയതും ഇത്തരം വാഗ്ദാനങ്ങൾ നൽകിയായിരുന്നു. പുതുതായി 10 കോടി തൊഴിലും 100 പുതിയ സ്മാർട്ട്സിറ്റികളും ഗംഗാശുചീകരണവും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും എല്ലാ ബാങ്ക് അക്കൗണ്ടുകളിലേക്കും 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഈ തന്ത്രം വിജയിക്കില്ലെന്നും യെച്ചൂരി പറഞ്ഞു.