high-way

ന്യൂഡൽഹി: ഇന്ത്യയിൽ ഒരു ദിവസം നിർമ്മിക്കുന്നത് 27 കിലോമീറ്റർ ഹൈവെയെന്ന് ധനമന്ത്രി പീയുഷ് ഗോയൽ ഇടക്കാല ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഹൈവേ വികസനത്തിൽ ഇന്ത്യ കുതിക്കുകയാണ്. ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വെ ഡൽഹിയിലെ തിരക്ക് കുറച്ചു. അസമിലെ ബോഗിബിൽ പാലം യാഥാർത്ഥ്യമാക്കി. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് പ്രധാനമന്ത്രി ഗ്രാമസടക് യോജന ഫണ്ട് 15,500 കോടിയിൽ നിന്ന് 19000 കോടിയായി വർദ്ധിപ്പിച്ചു. ഗ്രാമീണറോഡുകളുടെ നിർമ്മാണം മൂന്നിരട്ടിയായി വർദ്ധിച്ചു.15.8 ലക്ഷം ജനവാസമേഖലകൾ ബന്ധിപ്പിക്കാനായി.സിക്കിമിൽ പുതുതായി നിർമ്മിച്ചത് ഉൾപ്പെടെ 100 എയർപോർട്ടുകൾ രാജ്യത്ത് പ്രവർത്തിക്കുന്നു.ഉഡാൻ പദ്ധതിപ്രകാരം ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ഇരട്ടിയായി.റെയിൽവേ വികസനകുതിപ്പിലായി. മേക്ക് ഇൻ ഇന്ത്യ പ്രകാരം വന്ദേമാതരം എക്സ്പ്രസ് തുടങ്ങി. പീയുഷ് ഗോയൽ പറഞ്ഞു.