ന്യൂഡൽഹി: പല ജോലികൾ ചെയ്‌ത് ജീവിക്കുന്ന നാടോടി സമൂഹത്തിന്റെ പൂർണമായ കണക്കെടുപ്പിനും അവർക്ക് ക്ഷേമ നിധി രൂപീകരിക്കാനും ഇടക്കാല ബഡ്‌ജറ്റ് നിർദ്ദേശിക്കുന്നു. കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിൽ നാടോടി ക്ഷേമ നിധി വികസന ബോർഡ് രൂപീകരിക്കും. സർക്കാരിന്റെ ഔദ്യോഗിക പട്ടികകളിൽ ഇടം നേടാത്ത നാടോടി സമൂഹങ്ങളെ കണ്ടെത്താൻ നീതി ആയോഗിന്കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും ബഡ്‌ജറ്റ് പ്രസംഗത്തിൽ കേന്ദ്രധനമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
രാജ്യത്ത് ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹമായ നാടോടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാടോടികളുടെ സവിശേഷ ജീവിത രീതികൾ മൂലം അവരിലേക്ക് സർക്കാരിന്റെ ക്ഷേമ പദ്ധതികൾ എത്തുന്നില്ല.പട്ടികയിൽ ഇടം നേടാത്തവരെ കണ്ടെത്താനാണ് നീതി ആയോഗിനു കീഴിൽ കമ്മിറ്റി രൂപീകരിക്കുക. സാമൂഹ്യ ക്ഷേമ വകുപ്പിന്കീഴിൽ രൂപീകരിക്കുന്ന ക്ഷേമ വികസന ബസർോഡ് വിവിധ ക്ഷേമനിധി പദ്ധതികൾ വിഭാവനം ചെയ്യും. പദ്ധതികൾ നാടോടികളിൽ എത്തിക്കാനുള്ള നടപടിക്രമങ്ങളും ബോർഡ് ആവിഷ്‌കരിക്കും.