kanakadurga-

ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയ്‌ക്ക് മാവോയിസ്‌റ്റ് ബന്ധം ആരോപിച്ച് മാതാവ് ഭാർഗവി അമ്മ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് പരാതി നൽകി. ശബരിമല ക്ഷേത്രത്തെ അട്ടിമറിക്കാൻ മാവോയിസ്‌റ്റ് സംഘടനകൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കനദുർഗ ക്ഷേത്രത്തിൽ പോയതെന്നും സംസ്ഥാന സർക്കാരിന്റെ സഹായം ലഭിച്ചെന്നും പരാതിയിൽ പറയുന്നു. മാവോയിസ്‌റ്റ് ബന്ധം അന്വേഷിക്കാൻ സി.ബി.ഐക്കും പരാതി നൽകിയിട്ടുണ്ട്.

ഔദ്യോഗിക ആവശ്യത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കനകദുർഗയെ ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ടെലിവിഷനിലാണ് പിന്നെ കാണുന്നത്. ശബരിമല യുവതി പ്രവേശനത്തിന് രാഷ്‌ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും മകളെ ഉപയോഗിച്ചു. മാവോയിസ്‌റ്റ് ബന്ധമുള്ള ചില പൊലീസുകാരാണ് സഹായം നൽകിയത്. സംഭവത്തിന് ശേഷം കുടുംബത്തിന്റെ സമാധാനം തകർന്നതായും പരാതിയിൽ പറയുന്നു.