kodiyeri

ന്യൂഡൽഹി: യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ദേവസ്വംബോർഡിന്റെ നിലപാടിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പത്മകുമാർ പറഞ്ഞത് മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. പത്മകുമാറുമായും കമ്മിഷണറുമായും സംസാരിച്ചു. മണ്ഡലകാലത്തെ പ്രായോഗിക ബുദ്ധിമുട്ടുകൾ കാരണം വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് ബോർഡ് ഹർജിയിൽ ആവശ്യപ്പെട്ടത്. മണ്ഡലകാലം കഴിഞ്ഞ സ്ഥിതിക്ക് ഇതിന് പ്രസക്തിയില്ല. വിധി അംഗീകരിക്കുന്നതായി അന്നുതന്നെ വ്യക്തമാക്കിയതാണ്. ഇതിൽ ഒരു മാറ്റവും വന്നിട്ടില്ല. ഡൽഹിയിൽ കേരളഹൗസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേ കോടിയേരി പറഞ്ഞു.