cpm

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സഖ്യസാദ്ധ്യതകളടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനായി രണ്ടുദിവസത്തെ സി.പി.എം പോളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യമുൾപ്പെടെയുള്ള വിഷയങ്ങളിൽ അന്തിമതീരുമാനം യോഗം എടുത്തേക്കും. ബംഗാളിൽ കോൺഗ്രസുമായി സഹകരിച്ചുപോകാൻ നേരത്തെ തത്വത്തിൽ ധാരണയായിട്ടുണ്ട്. തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ട്. തമിഴ്നാട്ടിൽ ഡി.എം.കെ,മഹാരാഷ്ട്രയിൽ എൻ.സി.പി, ബീഹാറിൽ ആർ.ജെ.ഡി എന്നിവരുമായി ധാരണയുണ്ടാക്കാനാണ് ശ്രമം.