ന്യൂഡൽഹി: ഇന്ത്യയും ഫ്രാൻസും റാഫേൽ യുദ്ധവിമാന ഇടപാടിൽ ഒപ്പിടും മുൻപ് പ്രതിരോധ ഇടപാടുകളിലെ അഴിമതിവിരുദ്ധ ചട്ടങ്ങളിൽ ഇളവു നൽകിയെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്‌തു. ഇടപാടിൽ കമ്മിഷൻ വാങ്ങി മൂന്നാമതൊരു അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് തടയുന്ന ചട്ടം ഇല്ലാതാക്കിയെന്നും ദ ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു. സപ്ളൈ പ്രോട്ടോക്കോളിലെ ഇടപാടു നടക്കാൻ സ്വാധീനം ചെലുത്തൽ, ഇടപടൽ, കമ്മിഷൻ വാങ്ങൽ, മറ്റൊരു അക്കൗണ്ടിൽ പണം നിക്ഷേപിക്കൽ എന്നിവയ്‌ക്ക് പിഴ ചുമത്തുന്ന ബന്ധപ്പെട്ട ചട്ടങ്ങൾ റാഫേൽ നിർമ്മാതാക്കളായ ദസാൾട്ടിന് ഇളവു ചെയ്‌തെന്നാണ് ആരോപണം. മുൻ പ്രതിരോധമന്ത്രി മനോഹർ പരീക്കർ അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി ) 2016 സെപ്‌തംബറിൽ ചേർന്ന് സപ്ളൈ പ്രോട്ടോക്കോളിൽ മാറ്റം വരുത്തിയാണ് ഇളവ് നൽകിയത്.