ന്യൂഡൽഹി:ഫ്രാൻസിലെ ദസോ കമ്പനി റാഫേൽ യുദ്ധവിമാനങ്ങൾ സമയബന്ധിതമായി ഇന്ത്യയ്‌ക്ക് കൈമാറുന്നു എന്ന് ഉറപ്പാക്കാനുള്ള ബാങ്ക് ഗാരണ്ടി ഒഴിവാക്കിയതു വഴി കമ്പനിക്ക് ലാഭമുണ്ടായെന്ന് സി. എ. ജി റിപ്പോർട്ട് കുറ്റപ്പെടുത്തി.

ഗാരണ്ടിക്ക് പകരം ലഭിച്ചത് ഫ്രഞ്ച് പ്രധാനമന്ത്രി ഒപ്പിട്ട 'ലെറ്റർ ഒാഫ് കംഫർട്ട്' മാത്രം (കരാർ നടപ്പാക്കുമെന്ന സർക്കാർ ഉറപ്പ് ). മന്ത്രാലയം മുൻകൂർ നൽകിയ 60 ശതമാനം തുകയുടെ 15ശതമാനത്തിന് തുല്യമായ ബാങ്ക് ഗാരണ്ടി വാങ്ങണമായിരുന്നു. 2007ൽ യു. പി. എ സർക്കാർ അക്കാര്യം ഉറപ്പാക്കിയിരുന്നു.

ഗാരണ്ടി ഒഴിവാക്കിയത് വിലയിൽ പ്രതിഫലിച്ചില്ല. ബാങ്ക്ഗാരണ്ടി ലാഭിച്ചെന്ന മന്ത്രാലയത്തിന്റെ വാദം തെറ്റ്. ഗാരണ്ടി ഇല്ലാത്തതിനാൽ തർക്കമുണ്ടായാൽ ഇന്ത്യയ്‌ക്ക് ആശ്രയം അന്താരാഷ്‌ട്ര കോടതിയാണ്.

വില വിവരം രഹസ്യമായി വയ്‌ക്കാനുള്ള കേന്ദ്ര സർക്കാർ നിർദ്ദേശം മൂലം റിപ്പോർട്ടിൽ യഥാർത്ഥ്യ താരമത്യം സാദ്ധ്യമല്ല.

പാക്കേജ് നിരക്കുകളിൽ വ്യത്യാസം. ഫ്രാൻസിൽ നിർമ്മിച്ച് ഇന്ത്യയിൽ എത്തിക്കൽ, അറ്റകുറ്റപ്പണി, ഇന്ത്യയ്‌ക്കായുള്ള സാങ്കേതിക മാറ്റങ്ങൾ, ആയുധങ്ങൾ, അനുബന്ധ സർവ്വീസുകൾ തുടങ്ങിയ 14 ഇനങ്ങൾ. ഏഴിനങ്ങളുടെ വിലയിൽ വർദ്ധന. മൂന്നിൽ മാറ്റമില്ല, നാലെണ്ണത്തിന്റെ വില കുറഞ്ഞു.

ഇന്ത്യ ആവശ്യപ്പെട്ട സാങ്കേതിക മികവുകൾക്ക് 14 ശതമാനം അധിക വില

36 വിമാനങ്ങളിൽ ഇന്ത്യൻ മാറ്റങ്ങൾ ഒഴിവാക്കാമെന്ന നിർദ്ദേശം പ്രതിരോധമന്ത്രാലയം അംഗീകരിക്കാത്തത് വില 14ശതമാനം വർദ്ധിപ്പിച്ചു.

എൻജിനുകൾക്ക് കൂടുതൽ വില. 2007ലെ കരാറിൽ എട്ട് എൻജിനുകളുടെ വിലയുമായി തട്ടിച്ചാൽ 2015ലെ കരാറിലെ 12 എൻജിനുകൾക്ക് വില 6.65ശതമാനം വർദ്ധിച്ചു.

എച്ച്.എ.എല്ലിനെ ഒഴിവാക്കിയതിനാൽ ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിനുള്ള നിരക്കിൽ 0.15ശതമാനം വർദ്ധന.

വ്യോമസേനയ്‌ക്ക് റാഫേലിൽ പരിശീലനത്തിനുള്ള നിരക്ക് 2.68ശതമാനം കൂടി.

2007ലെ108 വിമാനങ്ങൾ എച്ച്.എ.എൽ നിർമ്മിക്കാനുള്ള നിരക്കും 2015ലെ 18 വിമാനങ്ങൾ ഫ്രാൻസിൽ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കാനുള്ള നിരക്കും താരതമ്യം ചെയ്യൽ ബുദ്ധിമുട്ടായി


-