ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ സി.പി.എം കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വിദ്വേഷ പ്രചാരണവും അക്രമവും നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണം.
ഡെറാഡൂണിൽ കാശ്മീരി വിദ്യാർത്ഥികൾക്ക് നേരെ ബജ്‌റംഗ് ദൾ, വി.എച്ച്.പി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാശ്മീരി വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും നേരെ സമാന ആക്രമണം നടക്കുന്നുണ്ട്. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിൽ ജനങ്ങളുടെ ദുഖവും പ്രതിഷേധവും സ്വാഭാവികമാണ്. എന്നാൽ, നിരപരാധികളായ കാശ്മീരികളെ ലക്ഷ്യം വയ്ക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് നിന്ദ്യമാണ്. കാശ്മീരി വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും സി.പി.എം പി.ബി ആവശ്യപ്പെട്ടു.