ന്യൂഡൽഹി: കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന സംഭവം ഉന്നത സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ആരോപിച്ചു. മാർക്സിസ്‌റ്റ് പാർട്ടി നന്നാവുന്ന ലക്ഷണമില്ല. കൊലപാതകങ്ങളുടെ ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. ഇതുകൊണ്ടൊന്നും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്താനാകില്ല. എല്ലാ മണ്ഡലങ്ങളിലും മാർക്‌സിസ്‌റ്റ് മുന്നണിയെ പരാജയപ്പെടുത്തണം. തുടർച്ചയായ പരാജയങ്ങൾ കൊണ്ടു മാത്രമേ സി.പി.എം ആയുധം താഴെവയ്‌ക്കൂ. സി.പി.എം സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണൻ പറയുന്ന കാര്യങ്ങൾ കേരളത്തിൽ ആരും വിശ്വസിക്കില്ല.