kadakamapally

ന്യൂഡൽഹി: സംസ്ഥാനത്തെ രാഷ്‌ട്രീയ അക്രമങ്ങൾ ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കാസർകോട്ടെ കൊലപാതകത്തെ സി.പി.എം അപലപിച്ചിട്ടുണ്ട്. ശബരിമലയിൽ 51 യുവതികൾ ദർശനം നടത്തിയെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ സത്യവാങ്‌മൂലം നൽകിയിട്ടില്ല. രണ്ടു പേർ ദർശനം നടത്തിയെന്ന് ഞാൻ നിയമസഭയിൽ പറഞ്ഞത് ശബരിമല എക്‌സിക്യൂട്ടീവ് ഒാഫീസർ നൽകിയ കണക്കു പ്രകാരമാണ്. കേസിൽ വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി വിധി പറയുന്നത്. അതു നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധവുമാണ്. വിധി നടപ്പാക്കാൽ എന്നാൽ ആളുകളെ അങ്ങോട്ട് കൊണ്ടുപോകലല്ല. ജനങ്ങളുടെ കോടതിയിൽ സർക്കാരിന് അനുകൂല വിധിയാണുണ്ടായത്. ശബരിമലയെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.