pulwama

ന്യൂഡൽഹി: പുൽവാമയിൽ 40സി.ആർ. പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേേണം നടത്തിയ ജമ്മു പൊലീസിൽ നിന്ന് എൻ.ഐ.എ രേഖകൾ ശേഖരിക്കും. ഫോറൻസിക് ഏജൻസികൾക്കൊപ്പം എൻ.ഐ.എ ഉദ്യോഗസ്ഥർ നേരത്തെ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ആർ.ഡി.എക്സ് ഉപയോഗിച്ച് നടത്തിയെന്ന് സംശയിക്കുന്ന സ്‌ഫോടനത്തിന് പിന്നിൽ പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ പങ്കാളിത്തം വ്യക്തമായ സാഹചര്യത്തിലാണ് എൻ.ഐ.എ അന്വേഷണം നടത്തുന്നത്.