s-court

ന്യൂഡൽഹി: അയോദ്ധ്യകേസ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് 26ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്.അബ്ദുൽ നസീർ എന്നിവരാണ് ബെഞ്ചിലുള്ളത്.
ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കുമായി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. തർക്കഭൂമിക്ക് ചുറ്റുമുള്ള നിശ്ചിത ഭൂമി ഏറ്റെടുത്തത് ചോദ്യം ചെയ്തുള്ള ഹർജിയും ഏറ്റെടുത്ത അധികഭൂമി യഥാർത്ഥ ഉടമകൾക്ക് കൈമാറാൻ അനുമതി ചോദിച്ചുള്ള കേന്ദ്രസർക്കാരിന്റെ അപേക്ഷയും സുപ്രീംകോടതിയിലുണ്ട്.