supreme-court-

ന്യൂഡൽഹി: വനാവകാശ നിയമപ്രകാരം അനർഹരെന്ന് സംസ്ഥാന സർക്കാരുകൾ കണ്ടെത്തിയ പതിനൊന്ന് ലക്ഷത്തിലേറെ പേരെ വനഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങൾ സത്യവാങ്മൂലങ്ങളിൽ നൽകിയ കണക്ക് പ്രകാരം 11,27,446 പേരെയാണ് ഒഴിപ്പിക്കേണ്ടത്.

ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. കേരളത്തിൽ 894 കുടുംബങ്ങളാണ് അനർഹർ. ഇവരെ ജൂലായ് 27ന് മുൻപ് ഒഴിപ്പിച്ച് റിപ്പോർട്ട് നൽകാൻ ചീഫ്സെക്രട്ടറിയോട് ഉത്തരവിട്ടുട്ടുണ്ട്.

രാജ്യത്ത് പരമ്പരാഗതമായി വനഭൂമിയിൽ താമസിക്കുന്ന ആദിവാസികളുടെയും ഇതര വനവാസികളുടെയും അവകാശ സംരക്ഷണം ലക്ഷ്യമിട്ട് 2006ലാണ് വനാവകാശ നിയമം കൊണ്ടുവന്നത്. ഈ നിയമം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കുടുതൽ സംസ്ഥാനങ്ങളിൽ ഉത്തരവ‌് നടപ്പാകുന്നതോടെ ഒഴിപ്പിക്കുന്നവരുടെ എണ്ണം ഇനിയും വർദ്ധിക്കും.