ന്യൂഡൽഹി: എംപ്ളോയ്മെന്റ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്ക് 2018-2019 വർഷത്തിൽ 8.65 ശതമാനം പലിശ നൽകാൻ തീരുമാനിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വാർ അറിയിച്ചു. കഴിഞ്ഞ വർഷം 8.55ശതമാനമായിരുന്നു പലിശ. ആറുകോടി ഇ.പി.എഫ്.ഒ ഉപഭോക്താക്കൾക്ക് തീരുമാനം പ്രയോജനപ്പെടും. കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ പലിശ വർദ്ധന നടപ്പാകും.
ഡൽഹിയിൽ നടന്ന ഇ.പി.എഫ്.ഒ കേന്ദ്ര ട്രസ്‌റ്റീസ് ബോർഡ് (സി.ബി.ടി) യോഗമാണ് പലിശ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. 2016-17 വർഷത്തിൽ നടപ്പാക്കിയ 8.8 ശതമാനം പലിശ നിരക്കാണ് 2017-2018ൽ 8.55ശതമാനമായി കുറച്ചത്.