ന്യൂഡൽഹി: രാജ്യസഭയിൽ അവതരിപ്പിച്ച ബിൽ പാസാകാതെ ലാപ്‌സ് ആയ സാഹചര്യത്തിൽ മുത്തലാക്ക് ക്രിമിനൽ കുറ്റമാക്കുന്ന ഒാർഡിനൻസ് കേന്ദ്രസർക്കാർ വീണ്ടും പുറത്തിറക്കി. നേരത്തെ ഇറക്കിയ ഒാർഡിനൻസിന് പകരമുള്ള ബില്ലാണ് പാർലമെന്റിൽ അവതരിപ്പിച്ചത്. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഭേദഗതി, കമ്പനി നിയമ ഭേദഗതി, ചിട്ടി നിയന്ത്രണ ഭേദഗതി എന്നിവയുടെ ഒാർഡിനൻസുകളും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരത്തോടെ പുറത്തിറക്കി.