ന്യൂഡൽഹി: യാത്രക്കാരുടേതല്ലാത്ത കാരണത്താൽ ട്രെയിൻ യാത്രാ തടസമുണ്ടായാൽ ടിക്കറ്റ് റദ്ദാക്കൽ നിരക്ക് നൽകാതെ ചാർജ്ജ് തിരികെ ലഭിക്കും. ഒരു ട്രെയിൻ വൈകിയതിനെ തുടർന്ന് മറ്റൊരു ട്രെയിൻ ലഭിക്കാതെ വന്നാൽ തുടർ യാത്രയുടെ നിരക്ക് പൂർണമായി തിരികെ ലഭിക്കും. ആദ്യ ട്രെയിൻ എത്തിച്ചേർന്ന് മൂന്നു മണിക്കൂറിനുള്ളിൽ ടിക്കറ്റ് സ്‌റ്റേഷനിൽ ഹാജരാക്കി പണം തിരികെ വാങ്ങാം. എല്ലാ ക്ളാസുകളിലും ഇ- ടിക്കറ്റിലും കൗണ്ടർ ടിക്കറ്റിലും സൗകര്യം ലഭ്യമാകും.