ന്യൂഡൽഹി: വിദേശത്ത് അടക്കം അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പേരിൽ എൻഫോഴ്സ്‌മെന്റ് രജിസ്‌റ്റർ ചെയ്‌ത കേസിലെ രേഖകളുടെ പകർപ്പ് തേടി വ്യവസായിയും പ്രിയങ്കഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്ര ഡൽഹി പ്രത്യേക കോടതിയെ സമീപിച്ചു. അപേക്ഷ ഫെബ്രുവരി 25ന് പരിഗണിക്കും. ഒരു ടെലികോം ഇടപാടിൽ കമ്മിഷൻ ലഭിച്ച തുകയ്‌ക്ക് ലണ്ടനിൽ ഫ്ളാറ്റുകളും മറ്റു വസ്‌തുക്കളും വാങ്ങിക്കൂട്ടിയെന്ന കേസിൽ എൻഫോഴ്സ്‌മെന്റ് നിരവധി തവണ വാധ്രയെ ചോദ്യം ചെയ്‌തിരുന്നു. കേസിൽ മാർച്ച് രണ്ടുവരെ വാധ്രയ്‌ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.