ന്യൂഡൽഹി: എയർഇന്ത്യാ വിമാനം പാകിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന അജ്ഞാത ഫോൺ സന്ദേശത്തെ തുടർന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി. ഇന്ത്യൻ എയർലൈൻസിന്റെ മുംബയ് ഒാഫീസിലാണ് ഇന്നലെ ഫോൺ സന്ദേശം ലഭിച്ചത്. വ്യാജ സന്ദേശമെന്ന് കരുതി അവഗണിക്കരുതെന്നാണ് സിവിൽ വ്യോമയാന സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശം.
വിമാനത്താവളങ്ങളിൽ യാത്രക്കാർ, ജീവനക്കാർ, ബാഗേജ്, ചരക്കുകൾ എന്നിവ കർശന പരിശോധനയ്‌ക്കു വിധേയമാക്കാൻ നിർദ്ദേശമുണ്ട്. കാർപാർക്കിംഗ് മേഖല അടക്കമുള്ള പരിസര പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കും. വ്യോമനിരീക്ഷണവും നടത്തും.