ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ നാവിക സേനയ്‌ക്ക് മൂന്ന് കേഡറ്റ് പരിശീലനക്കപ്പലുകൾ വാങ്ങാനുള്ള 2700 കോടി രൂപയുടെ ഇടപാടിന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ അദ്ധ്യക്ഷയായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡി.എ.സി) അനുമതി നൽകി. വനിതകൾ അടക്കം ഒാഫീസർ കേഡറ്റ് തസ്‌തികയിലുള്ളവർക്ക് കടലിൽ പരിശീലനം നൽകാനുള്ള കപ്പലുകളാണിവ. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം, അടിയന്തര ചികിത്സ എന്നിവ പരിശീലിപ്പിക്കാനും കപ്പലുകൾ ഉപയോഗിക്കും.