ന്യൂഡൽഹി: ബൂത്ത് തല ഓഫീസർമാർ വിതരണം ചെയ്യുന്ന ഫോട്ടോപതിച്ച വോട്ടേഴ്സ് സ്ലിപ്പു മാത്രം ഉപയോഗിച്ച് ഇനി വോട്ട് ചെയ്യാനാകില്ല. ഇതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കണമെന്ന് കമ്മിഷൻ അറിയിച്ചു. സുരക്ഷാ സംവിധാനങ്ങളില്ലാത്ത ഈ സ്ലിപ്പുകൾ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
തിരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, സർക്കാർ സ്ഥാപനങ്ങളുടെസർവീസ് തിരിച്ചറിയൽ കാർഡുകൾ, ഫോട്ടോ പതിച്ച ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ് ബുക്കുകൾ, പാൻകാർഡ്, ആർ.ജി.ഐ സ്മാർട്ട് കാർഡ്, തൊഴിലുറപ്പ് പദ്ധതി തൊഴിൽകാർഡ്,തൊഴിൽ മന്ത്രാലയത്തിൻറെ ഹെൽത്ത് ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, പെൻഷൻ ഡോക്യൂമെൻറ്, ആധാർ കാർഡ്, എം.പി, എം.എൽ.എ ഐ.ഡി എന്നിവയാണ് രേഖകൾ. പാസ്പോർട്ട് മാത്രമേ പ്രവാസി വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനാവൂ.