ആലുവ: കുട്ടശേരിയിൽ നിന്നാരംഭിക്കുന്ന ജലസേചന കനാലിലേക്ക് മാലിന്യങ്ങൾ തള്ളുന്നു. കൃഷി ആവശ്യത്തിനും മറ്റുമായി പെരിയാറിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം തണങ്ങാട്, കുണ്ടോപാടം, മുള്ളംകുഴി ഭാഗത്തേക്കും കുട്ടമശേരി സ്‌കൂൾ ഭാഗത്തേക്കും പോകുന്ന കനാലിലാണ് മാലിന്യം തള്ളുന്നത്.
പ്ലാസ്റ്റിക് കിറ്റുകളിലിട്ട് കെട്ടുകളാക്കിയാണ് മാലിന്യം തള്ളുന്നത്. ഈ ഭാഗങ്ങളിലെ വാഴക്കൃഷിക്കും മറ്റുമായി കുട്ടമശ്ശേരി ജലസേചന കനാലിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ പരിസരത്തെ കിണറുകളിലെ പ്രധാന ഉറവയും കനാലിൽ നിന്നാണ്. ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക്, തുടങ്ങിയവ ഉൾപ്പടെയുള്ള മാലിന്യങ്ങളാണ് തള്ളുന്നത്ഞ്ഞ ഇവ വെള്ളത്തിൽ കലരുകയും മാലിന്യങ്ങൾ തടഞ്ഞുനിന്ന് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുകയും ചെയ്യുന്നു. കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.