puncipa
.മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കോഴിയും കൂടും പദ്ധതി അങ്കമാലിയിൽ നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി : മൃഗ സംരക്ഷണ വകുപ്പ് അങ്കമാലി മൃഗാശുപത്രി മുഖേന നഗരസഭാ പരിധിയിൽ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആധുനിക സംവിധാനമുള്ള കോഴിക്കൂടും മുട്ടക്കോഴിയും തീറ്റയും മരുന്നും വിതരണം ചെയ്തു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങ് നഗരസഭാ വൈസ് ചെയർമാൻ സജി വർഗീസ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലിവർഗീസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റീത്തപോൾ, ടി. വൈ. ഏല്യാസ്, ലീല സദാനന്ദൻ, കെ.ആർ. സുബ്രൻ, വിനീത ദിലീപ്, ലേഖ മധു എന്നിവർ സംസാരിച്ചു. ഡോ.എം.എ. മനോജ് കുമാർ സ്വാഗതവും ഭാനുപ്രിയ.വി.പാബ്രാസ് നന്ദിയും പറഞ്ഞു.