school-tripunithura
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിന്മയ സ്‌കൂൾ തൃപ്പൂണിത്തുറ ടീമും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ശ്രീ നാരായണ ഹയർ സെക്കന്ററി സ്‌കൂൾ ടീമും ,ആർ.സി.സി. ഭാരവാഹികൾ

തൃപ്പൂണിത്തുറ: മേക്കര റോട്ടറി കമ്മ്യൂണിറ്റി കോറിന്റെ ആഭിമുഖ്യത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ ടീം ഒന്നാം സ്ഥാനവും അയ്യപ്പൻകാവ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ടീം രണ്ടാം സ്ഥാനവും നേടി. വിജയികളായ ടീമുകൾക്ക് ട്രോഫിയും കൃഷ് അവാർഡും സർട്ടിഫിക്കറ്റുകളും മേക്കര ആർ.സി.സിയിൽ നടന്ന ചടങ്ങിൽ ആർ.സി.സി പ്രസിഡന്റ് എം.എക്‌സ്. ഫ്രാൻസിസ് ,രക്ഷാധികാരി വി.പി. വിദ്യാധരൻ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനിച്ചു. ചടങ്ങിൽ പോഗ്രാം കോ ഓർഡിനേറ്റർ എം.സി. ഭാസ്‌കരൻ , ട്രഷറർ ടി. ജയദേവൻ, സെക്രട്ടറി എം.കെ സന്തോഷ് എന്നിവർ സംസാരിച്ചു.