പറവൂർ : എറണാകുളം ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഏഴിക്കര പഞ്ചായത്തിലെചാത്തനാട് കടവിൽ ജില്ലാ പഞ്ചായത്ത് അംഗം ഹിമ ഹരീഷ് നിർവഹിച്ചു. ഏഴിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി മുഖ്യാതിഥിയായി. ഡെലീന പീറ്റർ, രേഷ്മ ജയരാജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.എസ്. മഹേഷ്, ഡോ.സി. സീമ തുടങ്ങിയവർ പങ്കെടുത്തു.