telk
അങ്കമാലി ടെൽക് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഇ.പി.എഫ്.പെൻഷൻ പദ്ധതിയുടെ സമഗ്ര പരിഷ്‌കരണം യു.പി.എ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
എം.പി പറഞ്ഞു. അങ്കമാലി ടെൽക് റിട്ട. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി സി.എസ്.എ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 4200 കോടി രൂപ അവകാശികൾ ഇല്ലാതെ പി.എഫ്.പെൻഷൻ ഫണ്ടിൽ ഉണ്ടായിരിക്കെ സാമൂഹ്യക്ഷേമ പെൻഷനേക്കാൾ കുറഞ്ഞ തുക പി.എഫ്.പെൻഷനേഴ്‌സിന് ലഭിക്കുന്ന അവസ്ഥ മനുഷ്യരഹിതവും മനുഷ്യാവകാശ
ലംഘനവുമാണ്. കുറഞ്ഞത് 7500 രൂപ പെൻഷനും,ഡി.എയും അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ.വി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. . പി.ജെ.ജോയി മുഖ്യപ്രഭാഷണം നടത്തി. ടെൽക്ക് റിട്ടയറീസ് ഡയറക്ടറി മുൻ ജനറൽ മാനേജർ പി.വി. ജോസ് പ്രകാശിപ്പിച്ചു. മികച്ച പാർലമെന്റേറിയൻ അവാർഡ് നേടിയ എൻ.കെ. പ്രേമചന്ദ്രനെ വിവിധ സംഘടനാ ഭാരവാഹികൾ ആദരിച്ചു.

കെ.കെ.അഷറഫ്, ജോർജ് സ്റ്റീഫൻ, കെ.പി. ബേബി, ജെ. കൃഷ്ണകുമാർ, കെ.പി. സുബ്രഹ്മണ്യൻ, എം. ജനാർദ്ദനൻ, കെ.എ. റഹ്മാൻ, എ. ദിനേശൻ, എസ്. ജയകുമാർ, വി. മോഹൻ എന്നിവർ പ്രസംഗിച്ചു.