കൊച്ചി: കടവന്ത്രയിലെ കാച്ചപ്പിള്ളി റോഡ്, കുന്നങ്കൽ ലെയ്ൻ, അത്തം ലെയ്ൻ, ബീബീ ലെയ്ൻ, പാരഡൈസ് റോഡ് എന്നീ പ്രദേശങ്ങളിൽ ദിവസങ്ങളായി കുടിവെള്ള വിതരണം മുടങ്ങിയതിനെ തുടർന്ന് പ്രദേശവാസികൾ കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു. കൗൺസിലർ രാജീവ് ചന്ദ്രശേഖർ നേതൃത്വം നൽകി. ഈ പ്രശ്നം പരിഹരിക്കാൻ അധികൃതർ അലംഭാവം കാട്ടുകയാണെന്ന് കാച്ചപ്പിള്ളി റോഡ് റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി എം.എൻ. സത്യൻ പറഞ്ഞു. ജലവിതരണം ഉടനെ പുന:സ്ഥാപിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.