തൃപ്പൂണിത്തുറ : ശ്രീനാരായണ വിദ്യപീഠം പബ്ലിക് സ്‌കൂളിലെ വാർഷിക ദിനാഘോഷം ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു, എം. കൈശക് ബാബു അദ്ധ്യക്ഷതവഹിച്ചു. മാനേജർ എം.എൻ. ദിവാകരൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു, പ്രൊഫ.എം.കെ. സാനു , നഗരസഭാ ചെയർപേഴ്‌സൻ ചന്ദ്രികാദേവി, കൗൺസിലർമാരായ വി.ആർ. വിജയകുമാർ, വള്ളി മുരളീധരൻ, രാധിക വർമ്മ ,പി.ടി.എ പ്രസിഡന്റ് അഡ്വ. സനിൽ കുഞ്ചാച്ചൻ എന്നിവർ സംസാരിച്ചു. പ്രൊഫ. എം കെ സാനു സമ്മാനദാനം നിർവഹിച്ചു, അനുപമ എം. സജികുമാർ നന്ദി പറഞ്ഞു.