ആലുവ: കേരള കർഷകസംഘം വെളിയത്തുനാട് മേഖലാ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ കമ്മിറ്റി അംഗം മാണി വിതയത്തിൽ നിർവഹിച്ചു. ആദ്യകാല കർഷകനും കരുമാല്ലൂർ പഞ്ചായത്ത് മുൻ മെമ്പറുമായ കുന്നത്ത് പി.എം. ഖാലിദിനും ഭാര്യ ബീവി ഖാലിദിനും ആദ്യ മെമ്പർഷിപ്പ് നൽകി. വില്ലേജ് സെക്രട്ടറി സലാം നമ്പ്യാട്ട്, ഏരിയാ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ, പഞ്ചായത്ത് മെമ്പർമാരായ നസീർ പാത്തല, റഷീദ മുഹമ്മദാലി, വാഹിദ ലത്തീഫ്, സൈയ്തുമുഹമ്മദ്, ഷെമീർ കരിപ്പാല എന്നിവർ സംസാരിച്ചു.