പറവൂർ : എൽ.ഡി.എഫ് സർക്കാരിന്റെ ഭരണപരാജയത്തിനും പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കുമെതിരെ യൂത്ത് കോൺഗ്രസ് പറവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് ബി. മേനോൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ എം.ജെ. രാജു, പി.ആർ. സൈജൻ, വിനിൽ ആന്റണി, രമേശ് ഡി. കുറുപ്പ്, ഷാരോൺ പനയ്ക്കൽ, എം.എച്ച്. ഹരീഷ്, പി.എ. ഹരിദാസ്, വസന്ത് ശിവാനന്ദൻ, സുനിൽ കുന്നത്തൂർ, അഖിൽ കാവിൽശേരി തുടങ്ങിയവർ സംസാരിച്ചു.