കുറുപ്പുംപടി: മുടക്കുഴപഞ്ചായത്തിൽ പുതിയ ഓഡിറ്റോറിയം നിർമാണം തുടങ്ങി. കുറുപ്പുംപടി -കൂട്ടിക്കൽ റോഡിൽ പാറ പ്രദേശത്ത് 80- സെന്റ് സ്ഥലത്താണ് നിർമാണം. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഫണ്ടിൽ നിന്നും 56.60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
5750 ചതുരശ്രഅടി വിസ്തീർണം. 200-ഓളം പേർക്കിരിക്കാം. ഡൈനിംഗ്, കിച്ചൻ സൗകര്യങ്ങളുമുണ്ട്. ആറ്മാസത്തിനകം ഉദ്ഘാടനമാണ് ലക്ഷ്യം. കെല്ലിനാണ് നിർമാണ ചുമതല.
നിർമാണ ഉദ്ഘാടനം മുൻ നിയമസഭ സ്പീക്കർ പി.പി.തങ്കച്ചൻ നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ബേസിൽ പോൾ, കെ.പി.വർഗീസ്, എ.ടി.അജിത്കുമാർ, ജോബി മാത്യൂ, ഷോജ റോയി, മിനി ഷാജി, ബിപിൻ പൂനത്തിൽ, പി.കെ.രാജു, ലിസി മത്തായി, പി.പി.അവറാച്ചൻ, എം.ജി.പത്രോസ്, ബെന്നി.പി. കുരുവിള എന്നിവർ സംസാരിച്ചു.