students
കിടങ്ങൂർസെൻറ് ജോസഫ്സ് എച്ച്. എസ്. എസിലെ കേശദാനം നടത്തിയ വിദ്യാർത്ഥികളുംഅദ്ധ്യാപകരും

കിടങ്ങൂർ: സെന്റ് ജോസഫ് ഹയർസെക്കൻഡറി വിദ്യാർത്ഥികളും അദ്ധ്യാപകരും കേശദാനം നൽകി മാതൃകയായി. കീമോ തെറാപ്പിയെ തുടർന്ന് മുടി നഷ്ടമാകുന്ന കാൻസർ രോഗികൾക്ക് സ്വഭാവിക മുടികൊണ്ട് തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി നൽകുന്ന പദ്ധതിയുടെ ഭാഗമായിരുന്നു കേശദാനം.

തൃശൂർ അമല മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സ്ക്കൂളിലെ ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 51 കുട്ടികളും 10 അമ്മമാരും ഒരു അധ്യാപികയും കേശദാനം ചെയ്തു.

ചടങ്ങിൽ പ്രിൻസിപ്പൽ സി. റ്റെസിൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ. വൈ. വർഗീസ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, എം. എം. ജെയ്സൻ, വാർഡ് മെമ്പർ ജിന്റോ വർഗീസ്, പി.ടി.എ പ്രസിഡന്റ് സി. ബാബുരാജ്, സി. നിർമ്മൽ, കുമാരി ആൻമേരി ജോൺസൺ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ എറണാകുളം കോ. ഓഡിനേറ്റർ പി.കെ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.