പറവൂർ : ഹിന്ദുഐക്യവേദി മുനിസിപ്പൽ സമിതിയുട സമ്പൂർണ്ണ യോഗം താലൂക്ക് വൈസ് പ്രസിഡന്റ് ടി.എ. ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ഗോപിയുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പ്രൊഫ. കെ. സതീശബാബു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് പ്രകാശൻ തുണ്ടത്തുംകടവ്, എം.കെ. സജീവൻ, വി.പി. ബിനിൽ, പി. ഭാർഗ്ഗവൻപിള്ളി, പത്മജ രവീന്ദ്രൻ, അരവിന്ദാക്ഷണ പഠാരി, കെ.ആർ. കൃഷ്ണകുമാർ, പി. മനു, ടി.ആർ. വിദ്യാസാഗരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.