പിറവം : നഗരസഭ 27-ാം ഡിവിഷനിൽ , ടൈൽ വിരിച്ച് നവീകരിച്ച മാമലക്കവല താഴ്‌വാരം കടവ് റോഡ് , നഗരസഭ കൗൺസിലർ ബെന്നി വി വർഗീസിന്റെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്തി. പത്ത് വർഷക്കാലം മൺപാതയായിരുന്ന റോഡ് നന്നാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു..
കാരൂർക്കാവ്, കല്ലുമാരി, പേപ്പതി എന്നിവടങ്ങളിൽ നിന്ന് പാഴൂർ അമ്പലത്തിലേക്കുള്ള എളുപ്പവഴിയും, പുഴ കടവിലേക്കുള്ള പ്രധാന പാതയും ആയതിനാൽ അനവധി ആളുകളാണ് നിത്യേന ഈ റോഡ് ഉപയോഗിക്കുന്നത്. നഗരസഭയുടേയും, പ്രദേശവാസികളുടേയും സഹകരണത്തോടെയാണ് റോഡും അനുബന്ധ നടപ്പാതയും നവീകരിച്ചത്. ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്നതിന്, മാമലക്കവലക്കും, പെലക്കാട്ടുകുഴിക്കുമുള്ള ഭാഗവും നന്നാക്കുമെന്ന് കൗൺസിലർ ബെന്നി വി. വർഗീസ് അറിയിച്ചു..
നാട്ടുകാർ ആഘോഷമാക്കിയ റോഡിന്റെ ജനകീയ ഉദ്ഘാടനത്തിന് സുകുമാരൻ കൊല്ലം പറമ്പിൽ, പ്രൊഫ: ബാബു വി സി, മണി തോട്ടക്കാട്ട്, രാജൻ പൈററുക്കുഴി , ലൗലി വാഴയിൽ, ഇ എസ് ജോൺ, പൗലോസ് കളരിക്കൽ, ജിത്തു പി, വി സി മാത്യു എന്നിവർ നേതൃത്വം നൽകി.