local
ഗുരുദക്ഷിണ കുടുംബയോഗം ശാഖാ പ്രസിഡന്റ് രമണൻ ഉദ്ഘാടനം ചെയ്യുന്നു.

പിറവം : എസ്.എൻ.ഡി.പി. യോഗം ഓണക്കൂർ ശാഖയിൽ ഗുരുദക്ഷിണ കുടുംബയോഗം സലിംകരിപ്പാലിന്റെ ഭവനത്തിൽ നടന്നു. ചെയർമാൻ മധുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ശാഖ പ്രസിഡന്റ്‌ രമണൻ ഉത്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ, എസ് ശശി , കൺവീനർ മിനി സലിം എന്നിവർ സംസാരിച്ചു.

 കുമാരനാശാൻ കുടുംബയോഗം ശാഖാ സെക്രട്ടറി കെ എസ്‌ ശശിയുടെ ഭവനത്തിൽ ചെയർമാൻ ദാമോദരന്റെ അധ്യക്ഷതയിൽ പ്രസിഡന്റ്‌ രമണൻ ഉത്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.എസ് ശശി , കമ്മിറ്റി അഗം ദിനേശൻ എന്നിവർ സംസാരിച്ചു.

 ശ്രീനാരായണ കുടുംബയോഗം പ്രസിഡന്റ്‌ രമണൻ ഉത്ഘാടനം  ചെയ്തു. പാർപ്പാലിൽ ജോയിയുടെ ഭവനത്തിൽ നടന്ന യോഗത്തിൽ. ചെയർമാൻ സി.എ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ എസ്. ശശി , കൺവീനർ സി എ രാജൻ, വനിതാസംഘം പ്രതിനിധി ശുഭോജ ജോയ് എന്നിവർ സംസാരിച്ചു.