പറവൂർ : കൊട്ടുവള്ളിക്കാട് ഹിന്ദുമത യോഗക്ഷേമ സഭ ആലുങ്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മഹോത്സവത്തിന് ഇന്ന് (ഞായർ) വൈകിട്ട് 6.45ന് വൈക്കം പുത്തനപുര പി.വി. സാലി തന്ത്രിയുടേയും ശ്രീകാന്ത് തന്ത്രിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടികയറും. ഏഴിന് കഥാപ്രസംഗം - ഇരട്ടമുഖങ്ങൾ,
നാളെ (തിങ്കൾ) രാത്രി എട്ടിന് നാടകം - അക്ഷരങ്ങൾ,
അഞ്ചിന് വൈകിട്ട് താലം വരവ്, ഭഗവതിസേവ, ലളിതാസഹസ്രനാമജപം, രാത്രി എട്ടിന് ചാക്യാർകൂത്ത്
ആറിന് വൈകിട്ട് ആറിന് സാംസ്കാരിക സമ്മേളനം, രാത്രി എട്ടിന് നാടകം - കരുത്തി
ഏഴിന് വൈകിട്ട് ഏഴിന് യക്ഷിക്കളം, രാത്രി എട്ടിന് നാടകം - അനുജന്റെ ചേട്ടൻ
എട്ടിന് രാവിലെ യക്ഷിക്കളം, രാത്രി പതിനൊന്നരയ്ക്ക് പള്ളിവേട്ട
ആറാട്ട് മഹോത്സവ ദിനമായ ഒമ്പതിന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് കാഴ്ചശ്രീബലി, പഞ്ചവാദ്യം, ചെണ്ടമേളം, രാത്രി ഒമ്പതിന് തായമ്പക, പത്തിന് ഗാനമേള, പതിനൊന്നിന് ആറാട്ടും വിളക്കിനെഴുന്നള്ളിപ്പും. പത്തിന് പുലർച്ചെ കൊടിയിറക്കം, രാത്രി പത്തിന് ഗുരുതിയ്ക്കു ശേഷം മംഗളപൂജയോടെ സമാപിക്കും.